സറഗസി

ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി നൽകുക വഴി കുട്ടികളില്ലാത്ത ദമ്പതിമാർക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാൻ സൌകര്യമൊരുക്കുന്ന സമ്പ്രദായമാണ് സറഗസി (surrogacy) അഥവാ വാടക ഗർഭധാരണം. [1] കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേതെങ്കിലുമോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണിത്. കൃത്രിമ ഗർഭധാരണ സമ്പ്രദായത്തിൽ, സഹായാധിഷ്ഠിത പ്രത്യൂല്പാദന മാർഗ്ഗങ്ങളിലൊന്നായി (Assisted Reproduction Technique) ഈ രീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. സാധാരണയായി ഗർഭാശയ തകരാർ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവലംബിക്കുന്നത്. [2]

മാർഗങ്ങൾതിരുത്തുക

ഇത്തരത്തിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയെ സറഗേറ്റ് അമ്മ അഥവാ മാറ്റമ്മ (surrogate mother)എന്ന് വിളിക്കുന്നു. സറഗസിയിൽ ആ സൌകര്യം ഉപയോഗപ്പെടുത്തുന്ന ദമ്പതികളുടെ തന്നെ അണ്ഡവും ബീജവും തമ്മിൽ സങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സിക്താണ്ഡത്തെ ഗർഭപാത്രത്തിൽ പേറി പ്രസവിക്കുന്ന രീതിയുണ്ട്. അല്ലെങ്കിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ തന്നെ അണ്ഡം ദമ്പദികളിൽ ഭർത്താവിന്റെ ബീജവുമായി കൃത്രിമബീജസങ്കലനത്തിനായി നൽകി ആ സിക്താണ്ഡം ഉപയോഗിക്കുന്ന രീതിയുണ്ട്. ദമ്പതികളിൽ ആരുടെയെങ്കിലും ബീജം മറ്റാരുടെയെങ്കിലും ബീജവുമായി സംയോജിപ്പിച്ച് സിക്താണ്ഡം സൃഷ്ടിച്ച് മാറ്റമ്മയിൽ നിക്ഷേപിക്കുന്ന രീതിയും ഉണ്ട്. ചിലർ പരോപകാരപര തല്പരതയോടെ ഗർഭപാത്രം നൽകുമ്പോൾ മറ്റു ചിലർ പ്രതിഫലം വാങ്ങിയും നൽകുന്നു.

ഇന്ത്യയിലെ അവസ്ഥതിരുത്തുക

2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും 'സറോഗസി' യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല.ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണിത്. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല.[3]ഇന്ത്യയിൽ പ്രതിഫലം വാങ്ങിയുള്ള സറഗസി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സഹായാധിഷ്ഠിത പ്രത്യുല്പാദന മാർഗ്ഗങ്ങൾ സംബന്ധിച്ച് നടപ്പാക്കുന്ന നിയമത്തിൽ (Assisted Reproduction Technology Bill) ഇതിനെ സംബന്ധിച്ചുള്ള കർശന വ്യവസ്ഥകൾ ഉൾച്ചേർക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ ലോ കമീഷൻ 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസർക്കാരിനു സമർപ്പിച്ച 228-ാമത് റിപ്പോർട്ടിൽ നിർദ്ദേശപ്രകാരമാണ് ഈ പുതിയ നിയമം. "ഇതിൽ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാർമികവിഷയങ്ങളും ഉൾച്ചേർന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കിൽ ഒട്ടേറെ സങ്കീർണതകൾ ഉണ്ടാകാം. എന്നാൽ, അവ്യക്തമായ "ധാർമിക" കാരണങ്ങൾ പറഞ്ഞ് ഇത്തരം ഗർഭധാരണങ്ങൾ നിരോധിക്കുന്നതിന് അർഥമില്ല"- കമീഷൻ വ്യക്തമാക്കി. [2]

ഇന്ത്യയിൽ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. ഡോ. നയനാ പട്ടേൽ നടത്തുന്ന കൈവാൽ ക്ലിനിക്കാണ് ആനന്ദിൽ ഈ രംഗത്തെ മുഖ്യസ്ഥാപനം.[4]

അവലംബംതിരുത്തുക

  1. വൈസ്ജീക്.കോം, retrieved 2011 ഡിസംബർ 8 {{citation}}: Check date values in: |accessdate= (help)
  2. 2.0 2.1 ദേശാഭിമാനി, retrieved 2011 ഡിസംബർ 8 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. ഒരു ഗർഭപാത്രം[പ്രവർത്തിക്കാത്ത കണ്ണി]
  4. ഒരു ഗർഭപാത്രം[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾതിരുത്തുക

"https:https://www.duhocchina.com/baike/index.php?lang=ml&q=സറഗസി&oldid=3809006" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ബദ്ർ യുദ്ധംആടുജീവിതംപെസഹാ വ്യാഴംമലയാളംപ്രധാന താൾമലയാള മനോരമ ദിനപ്പത്രംആടുജീവിതം (ചലച്ചിത്രം)പ്രത്യേകം:അന്വേഷണംലയണൽ മെസ്സിബദ്ർ ദിനംമുംബൈ ഇന്ത്യൻസ്ഖുർആൻഖലീഫ ഉമർമാലിക് ഇബിൻ ദീനാർ മസ്ജിദ്‌മുഹമ്മദ്മലയാളം അക്ഷരമാലദുഃഖവെള്ളിയാഴ്ചനെപ്പോളിയൻ ബോണപ്പാർട്ട്ബദർ ദിനംറമദാൻവ്യാഴംവിക്കിപീഡിയ:പഞ്ചായത്ത്അൽ ബഖറ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളംപത്ത് കൽപ്പനകൾകാലാവസ്ഥAsthmaഇസ്രയേലും വർണ്ണവിവേചനവുംഅബൂബക്കർ സിദ്ദീഖ്‌ലൈംഗികബന്ധംഅങ്കോർ വാട്ട്ഇസ്‌ലാംതുഞ്ചത്തെഴുത്തച്ഛൻമാലിക് ബിൻ ദീനാർതറാവീഹ്ലൈലയും മജ്നുവുംവധശിക്ഷപെസഹാ (യഹൂദമതം)ജിദ്ദഇസ്റാഅ് മിഅ്റാജ്തബൂക്ക് യുദ്ധംഖൻദഖ് യുദ്ധംസ്വഹാബികൾഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ത്യയുടെ ഭരണഘടനമോഹിനിയാട്ടംബ്ലെസിപ്രേമലുവിഷുഉഹ്‌ദ് യുദ്ധംമൂസാ നബികുമാരനാശാൻഈസ്റ്റർആനി രാജകഥകളിഹരിതകർമ്മസേനകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനക്ഷത്രം (ജ്യോതിഷം)ഖാലിദ് ബിൻ വലീദ്ഇസ്ലാമിലെ പ്രവാചകന്മാർഡൽഹി ജുമാ മസ്ജിദ്ബെന്യാമിൻഇന്ത്യൻ പ്രീമിയർ ലീഗ്പ്രാചീനകവിത്രയംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇബ്രാഹിംമഞ്ഞപ്പിത്തംഈഴവർഭ്രമയുഗംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസ്വയംഭോഗംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യപ്രധാന ദിനങ്ങൾസഹായം:To Read in Malayalamമുണ്ടിനീര്റോസ്‌മേരിനാടകംമാതൃഭൂമി ദിനപ്പത്രംഅദിതി റാവു ഹൈദരിമഞ്ഞുമ്മൽ ബോയ്സ്അബൂ ജഹ്ൽരതിമൂർച്ഛപൃഥ്വിരാജ്തങ്കമണി സംഭവംവൈക്കം മുഹമ്മദ് ബഷീർകേരളത്തിലെ ജില്ലകളുടെ പട്ടികയൂട്യൂബ്സൗദി അറേബ്യശ്രീനാരായണഗുരുആർത്തവചക്രവും സുരക്ഷിതകാലവുംമൗലികാവകാശങ്ങൾകുഞ്ചൻ നമ്പ്യാർസ്മിനു സിജോകേരളകലാമണ്ഡലംമഹാത്മാ ഗാന്ധിആഇശജോസ്ഫൈൻ ദു ബുവാർണ്യെ