കേരളത്തിലെ നദികളുടെ പട്ടിക

കേരളത്തിലെ നദികളുടെ പട്ടിക.

സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ ജീവനാഡിയായി വിശേഷിപ്പിക്കുന്ന ഇത്തരം ജലാശയങ്ങളിൽ പ്രമുഖമാണ് കേരളത്തിലെ നദികൾ. 20000

ചതുരശ്രകിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്. കേരളത്തിൽ മഹാനദികളീല്ല. 2000ത്തിനും 20,000നും ഇടയിൽ ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം. ബാക്കിയുള്ളവ ചെറുനദികളാണ്. 44 നദികളാണ് കേരളത്തിലുള്ളത്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്.[1] കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്. 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.

കേരളത്തിലെ നദികൾതിരുത്തുക

കേരളത്തിലെ നദികളുടെ പട്ടിക അവയുടെ നീളം അനുസരിച്ച് താഴെ ചേർത്തിരിക്കുന്നു. നദികളുടെ പോഷക നദികളും കാണാം. എല്ലാ നദികളും പശ്ചിമഘട്ടത്തിൽനിന്നും ഉൽഭവിച്ച്[അവലംബം ആവശ്യമാണ്] കേരളത്തിലെ കായലുകളിലോ അറബിക്കടലിലോ ചെന്നു ചേരുന്നു. ബ്രാക്കറ്റിൽ നദികളുടെ നീളം കൊടുത്തിരിക്കുന്നു.[2]

ക്രമംനദിനീളം (കി.മീ)ഉത്ഭവംജില്ലകൾപോഷകനദികൾപതനം
1പെരിയാർ244ശിവഗിരി മലഇടുക്കി , എറണാകുളംമുതിരപ്പുഴ , ഇടമലയാർ, ആനമലയാർ ,

ചെറുതോണിയാർ , കരിന്തിരിയാർ , കിളിവള്ളിത്തോട് , കട്ടപ്പനയാർ , മുല്ലയാർ , മേലാശ്ശേരിയാർ,പാലാർ, ആനക്കുളം പുഴ

കൊടുങ്ങല്ലൂർ കായൽ
2ഭാരതപ്പുഴ209ആനമല (തമിഴ്നാട്)പാലക്കാട്, തൃശ്ശൂർ, മലപ്പുറംതൂതപ്പുഴ (കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പൻ‌കടവ്, തുപ്പാണ്ടിപ്പുഴ)
ഗായത്രിപ്പുഴ (മംഗലം നദി, അയലൂർപ്പുഴ, വണ്ടാഴിപ്പുഴ, മീങ്കാരപ്പുഴ, ചുള്ളിയാർ)
കൽ‌പ്പാത്തിപ്പുഴ (കോരയാറ്, വരട്ടാറ്, വാളയാർ, മലമ്പുഴ)

കണ്ണാ‍ടിപ്പുഴ പാലാറ്, അലിയാറ്, ഉപ്പാറ്

അറബിക്കടൽ
3പമ്പാ നദി176പുളച്ചിമലഇടുക്കി, പത്തനംതിട്ട, ആലപ്പുഴഅച്ചൻ‌കോവിലാർ, മണിമലയാർ,

കക്കിയാർ, വരട്ടാർ, മൂഴിയാർ

വേമ്പനാട്ടുകായൽ
4ചാലിയാർ169ഇലുമ്പളേരി മലവയനാട് , മലപ്പുറം , കോഴിക്കോട്ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാർ, കരിമ്പുഴ ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പൻ പുഴ, വടപുറം പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴഅറബിക്കടൽ
5ചാലക്കുടിപ്പുഴ145.5ആനമലപാലക്കാട്, തൃശ്ശൂർ , എറണാകുളംപെരിയാർ
6കടലുണ്ടിപ്പുഴ130ചേരക്കൊമ്പൻ മലമലപ്പുറം, കോഴിക്കോട്അറബിക്കടൽ
7അച്ചൻ‌കോവിലാർ128പശുക്കിടമേട്പത്തനംതിട്ട, കൊല്ലം, ആലപ്പുഴപമ്പാനദി
8കല്ലടയാർ121കരിമലകൊല്ലംഅഷ്ടമുടിക്കായൽ
9മൂവാറ്റുപുഴയാർ121തരംഗം കാനം കുന്ന്ഇടുക്കി,എറണാകുളം, കോട്ടയം, ആലപ്പുഴവേമ്പനാട്ടുകായൽ
10വളപട്ടണം പുഴ110ബ്രഹ്മഗിരി മലനിരകൾ (കർണാടകം)കണ്ണൂർകുപ്പം പുഴഅറബിക്കടൽ
11ചന്ദ്രഗിരി പുഴ105പട്ടിഘാട്ട് മല(കർണാടകം)കാസർഗോഡ്കുടുബൂർ പുഴ, പയസ്വിനിഅറബിക്കടൽ
12മണിമലയാർ90തട്ടുമലഇടുക്കി, കോട്ടയം, ആലപ്പുഴപമ്പാനദി
13വാമനപുരം പുഴ88ചെമ്മുഞ്ചിമൊട്ട്തിരുവനന്തപുരം, കൊല്ലംഅഞ്ചുതെങ്ങ്കായൽ
14കുപ്പം പുഴ88പാടിനെൽക്കാട് മല (കർണാടകം)കണ്ണൂർവളപട്ടണം പുഴ
15മീനച്ചിലാർ78അരയ്ക്കുന്നമുടികോട്ടയം,ആലപ്പുഴവേമ്പനാട്ടുകായൽ
16കുറ്റ്യാടിപ്പുഴ74നരിക്കോട്ടവയനാട്, കോഴിക്കോട്അറബിക്കടൽ
17കരമനയാർ68ചെമ്മുഞ്ചിമൊട്ടതിരുവനന്തപുരംഅറബിക്കടൽ
18ഷിറിയപ്പുഴ68ആനക്കുന്നിവനംകാസർഗോഡ്അറബിക്കടൽ
19കാര്യങ്കോട് പുഴ 64കൂർഗ് മലനിരകൾ (കർണാടകം)കണ്ണൂർ,കാസർഗോഡ്ചൈത്രവാഹിനി പുഴകവ്വായി കായൽ, അറബിക്കടൽ
20ഇത്തിക്കരയാർ56മടത്തറകൊല്ലം
21നെയ്യാർ56അഗസ്ത്യമലതിരുവനന്തപുരംഅറബിക്കടൽ
22മയ്യഴിപ്പുഴ54വയനാട്ചുരംവയനാട്‌, കണ്ണൂർഅറബിക്കടൽ
23പയ്യന്നൂർ പുഴ പെരുവമ്പ്ര51പേക്കുന്ന്കണ്ണൂർകവ്വായി കായൽ
24ഉപ്പള പുഴ50വീരക്കംബാകുന്നുകൾകാസർഗോഡ്അറബിക്കടൽ
25കരുവന്നൂർ പുഴ48പൂമലതൃശ്ശൂർഏനമാക്കൽ തടാകം
26കീച്ചേരിപ്പുഴ51മച്ചാട്ടുമലതൃശ്ശൂർഅറബിക്കടൽ
27അഞ്ചരക്കണ്ടി പുഴ48കണ്ണോത്ത് വനംകണ്ണൂർഅറബിക്കടൽ
28തിരൂർ പുഴ48ആതവനാട്മലപ്പുറംഭാരതപ്പുഴ
29നീലേശ്വരം പുഴ46കിനാനൂർ കുന്ന്കാസർഗോഡ്മയ്യങ്ങാനം പുഴകാര്യങ്കോട് പുഴ, കവ്വായി കായൽ
30പള്ളിക്കൽ പുഴ42കൊടുമൺ കുട്ടിവനം, (കളരിത്തറക്കുന്ന്)പത്തനംതിട്ട, കൊല്ലംവട്ടക്കായൽ
31കോരപ്പുഴ40അരിക്കൻ കുന്ന്കോഴിക്കോട്അറബിക്കടൽ
32മോഗ്രാൽ പുഴ34കാണന്നൂർകുന്ന്കാസർഗോഡ്അറബിക്കടൽ
33കവ്വായി പുഴ31ചീമേനിക്കുന്ന്കാസർഗോഡ് കവ്വായി കായൽ
34പുഴക്കൽ പുഴ29മച്ചാട്ട് മലതൃശ്ശൂർഏനമാക്കൽ തടാകം
35മാമം പുഴ27പന്നലക്കോട്ട്കുന്ന്തിരുവനന്തപുരംഅറബിക്കടൽ
36തലശ്ശേരി പുഴ28കണ്ണോത്ത് വനംകണ്ണൂർഅറബിക്കടൽ
37ചിറ്റാരിപ്പുഴ25ചെട്ടിയച്ചാൻ കുന്ന്കാസർഗോഡ് അറബിക്കടൽ
38കല്ലായിപ്പുഴ22ചേരിക്കളത്തൂർകോഴിക്കോട്അറബിക്കടൽ
39രാമപുരം പുഴ19ഇരിങ്ങൽക്കുത്ത്കണ്ണൂർഅറബിക്കടൽ
40അയിരൂർ പുഴ17നാവായിതിരുവനന്തപുരംനടയറക്കായൽ
41മഞ്ചേശ്വരം പുഴ16ബാലെപ്പണിക്കുന്നുകൾകാസർഗോഡ്ഉപ്പളക്കായൽ
42കബനി നദി234തൊങ്ങാർമൂഴിവയനാട്കാവേരി നദി
43ഭവാനി പ്പുഴ215ശിരുവാണിപാലക്കാട്, കോയമ്പത്തൂർ, ഈറോഡ്കാവേരി നദി
44പാംബാ‍ർ നദി31ബെൻ മൂർഇടുക്കികാവേരി നദി

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. http://www.keralatourism.org/malayalam/rivers-of-kerala.php
  2. മാതൃഭൂമി വിദ്യ പേജ് 15 , ജനുവരി 5 2018
🔥 Top keywords: ബദ്ർ യുദ്ധംആടുജീവിതംപെസഹാ വ്യാഴംമലയാളംപ്രധാന താൾമലയാള മനോരമ ദിനപ്പത്രംആടുജീവിതം (ചലച്ചിത്രം)പ്രത്യേകം:അന്വേഷണംലയണൽ മെസ്സിബദ്ർ ദിനംമുംബൈ ഇന്ത്യൻസ്ഖുർആൻഖലീഫ ഉമർമാലിക് ഇബിൻ ദീനാർ മസ്ജിദ്‌മുഹമ്മദ്മലയാളം അക്ഷരമാലദുഃഖവെള്ളിയാഴ്ചനെപ്പോളിയൻ ബോണപ്പാർട്ട്ബദർ ദിനംറമദാൻവ്യാഴംവിക്കിപീഡിയ:പഞ്ചായത്ത്അൽ ബഖറ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളംപത്ത് കൽപ്പനകൾകാലാവസ്ഥAsthmaഇസ്രയേലും വർണ്ണവിവേചനവുംഅബൂബക്കർ സിദ്ദീഖ്‌ലൈംഗികബന്ധംഅങ്കോർ വാട്ട്ഇസ്‌ലാംതുഞ്ചത്തെഴുത്തച്ഛൻമാലിക് ബിൻ ദീനാർതറാവീഹ്ലൈലയും മജ്നുവുംവധശിക്ഷപെസഹാ (യഹൂദമതം)ജിദ്ദഇസ്റാഅ് മിഅ്റാജ്തബൂക്ക് യുദ്ധംഖൻദഖ് യുദ്ധംസ്വഹാബികൾഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ത്യയുടെ ഭരണഘടനമോഹിനിയാട്ടംബ്ലെസിപ്രേമലുവിഷുഉഹ്‌ദ് യുദ്ധംമൂസാ നബികുമാരനാശാൻഈസ്റ്റർആനി രാജകഥകളിഹരിതകർമ്മസേനകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനക്ഷത്രം (ജ്യോതിഷം)ഖാലിദ് ബിൻ വലീദ്ഇസ്ലാമിലെ പ്രവാചകന്മാർഡൽഹി ജുമാ മസ്ജിദ്ബെന്യാമിൻഇന്ത്യൻ പ്രീമിയർ ലീഗ്പ്രാചീനകവിത്രയംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇബ്രാഹിംമഞ്ഞപ്പിത്തംഈഴവർഭ്രമയുഗംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസ്വയംഭോഗംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യപ്രധാന ദിനങ്ങൾസഹായം:To Read in Malayalamമുണ്ടിനീര്റോസ്‌മേരിനാടകംമാതൃഭൂമി ദിനപ്പത്രംഅദിതി റാവു ഹൈദരിമഞ്ഞുമ്മൽ ബോയ്സ്അബൂ ജഹ്ൽരതിമൂർച്ഛപൃഥ്വിരാജ്തങ്കമണി സംഭവംവൈക്കം മുഹമ്മദ് ബഷീർകേരളത്തിലെ ജില്ലകളുടെ പട്ടികയൂട്യൂബ്സൗദി അറേബ്യശ്രീനാരായണഗുരുആർത്തവചക്രവും സുരക്ഷിതകാലവുംമൗലികാവകാശങ്ങൾകുഞ്ചൻ നമ്പ്യാർസ്മിനു സിജോകേരളകലാമണ്ഡലംമഹാത്മാ ഗാന്ധിആഇശജോസ്ഫൈൻ ദു ബുവാർണ്യെ