വി.ബി.സി. നായർ

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാള നാട് ‍ വാരികയുടെ പത്രാധിപരായിരുന്നു വി.ബി.സി. നായർ എന്ന വി. ബാലചന്ദ്രൻ നായർ. എസ്.കെ. നായർ 1969-ൽ മലയാള നാട് വാരിക തുടങ്ങുന്നതോടെയാണ് പത്രാധിപലോകത്ത് വി.ബി.സി. നായർ ശ്രദ്ധേയനാകുന്നത്.[1]

വി.ബി.സി നായർ
ജനനം12/07/1937
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമംഗലശ്ശേരി, പോൾ വർഗീസ്
തൊഴിൽപത്രാധിപർ, സാഹിത്യകാരൻ
അറിയപ്പെടുന്നത്പത്രപ്രവർത്തനം
ജീവിതപങ്കാളി(കൾ)രാജമ്മ
കുട്ടികൾരാജീവ്, സജീവ്
പുരസ്കാരങ്ങൾഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ( സി.കെ. സോമൻ അവാർഡ് ) 2009

ജനനം - വിദ്യാഭ്യാസംതിരുത്തുക

1937 -ൽ കൊല്ലം ജില്ലയിലെ ഉളിയക്കോവിലിൽ മംഗലശ്ശേരിയിൽ ആർ.വേലുപ്പിള്ളയുടെയും കെ.അമ്മിണിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ ബി.എ കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പേ പത്രലോകത്തേയ്ക്ക് അദ്ദേഹം പ്രവേശിച്ചു.

പത്രപ്രവർത്തനംതിരുത്തുക

മലയാള രാജ്യം, പട്ടം താണുപിള്ളയുടെ കേരളജനത തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു.വാനമ്പാടി ബുക്സ് എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി.1962 -ൽ അമേരിക്കയിലെ യങ്റൈറ്റേഴ്സ് ക്ലബ്ബ് ഇന്ത്യാക്കാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ വി.ബി.സി യുടെ കഥ സമ്മാനാർഹമായി. മംഗലശ്ശേരി, വി എന്നീ തൂലികാ നാമങ്ങളിൽ ഗ്രന്ഥങ്ങൾ നിരൂപണം ചെയ്യാറുണ്ടായിരുന്നു.

പുസ്തകങ്ങൾതിരുത്തുക

  • വൈലോപ്പിള്ളിയും മറ്റും (1986)
  • പൂർണ്ണത തേടുന്ന അപൂർണ ബിന്ദുക്കൾ (1978)
  • മുഖഭാഗ ചിത്രങ്ങൾ (1976)
  • പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ
  • ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും
  • ലേഡിചാറ്റർലിയുടെ പുത്രി
  • കാമദേവതമാർ
  • ക്രിസ്റ്റിന
  • തിരക്കഥ മുതൽ വെള്ളിത്തിര വരെ
  • മഹനീയ മനസ്സിന്റെ പ്രതിധ്വനികൾ
  • അത്ഭുത കൗതുക വിജ്ഞാനം അയ്യായിരം ചോദ്യങ്ങളിൽ
  • കഥകളുറങ്ങുന്ന സ്വകാര്യം
  • അഭിനയ ശാസ്ത്രം - പോൾ മുനി (പരിഭാഷ)

അവലംബംതിരുത്തുക

  1. എഴുത്തുകാർ മറന്ന എഡിറ്ററുടെ ജീവിതം,ശിഖമോഹൻ ദാസ്,മാതൃഭൂമി ആഴ്ചപ്പതിപ്പ്,സപ്തംബർ13,2015
"https:https://www.duhocchina.com/baike/index.php?lang=ml&q=വി.ബി.സി._നായർ&oldid=3092647" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ബദ്ർ യുദ്ധംആടുജീവിതംപെസഹാ വ്യാഴംമലയാളംപ്രധാന താൾമലയാള മനോരമ ദിനപ്പത്രംആടുജീവിതം (ചലച്ചിത്രം)പ്രത്യേകം:അന്വേഷണംലയണൽ മെസ്സിബദ്ർ ദിനംമുംബൈ ഇന്ത്യൻസ്ഖുർആൻഖലീഫ ഉമർമാലിക് ഇബിൻ ദീനാർ മസ്ജിദ്‌മുഹമ്മദ്മലയാളം അക്ഷരമാലദുഃഖവെള്ളിയാഴ്ചനെപ്പോളിയൻ ബോണപ്പാർട്ട്ബദർ ദിനംറമദാൻവ്യാഴംവിക്കിപീഡിയ:പഞ്ചായത്ത്അൽ ബഖറ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളംപത്ത് കൽപ്പനകൾകാലാവസ്ഥAsthmaഇസ്രയേലും വർണ്ണവിവേചനവുംഅബൂബക്കർ സിദ്ദീഖ്‌ലൈംഗികബന്ധംഅങ്കോർ വാട്ട്ഇസ്‌ലാംതുഞ്ചത്തെഴുത്തച്ഛൻമാലിക് ബിൻ ദീനാർതറാവീഹ്ലൈലയും മജ്നുവുംവധശിക്ഷപെസഹാ (യഹൂദമതം)ജിദ്ദഇസ്റാഅ് മിഅ്റാജ്തബൂക്ക് യുദ്ധംഖൻദഖ് യുദ്ധംസ്വഹാബികൾഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ത്യയുടെ ഭരണഘടനമോഹിനിയാട്ടംബ്ലെസിപ്രേമലുവിഷുഉഹ്‌ദ് യുദ്ധംമൂസാ നബികുമാരനാശാൻഈസ്റ്റർആനി രാജകഥകളിഹരിതകർമ്മസേനകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനക്ഷത്രം (ജ്യോതിഷം)ഖാലിദ് ബിൻ വലീദ്ഇസ്ലാമിലെ പ്രവാചകന്മാർഡൽഹി ജുമാ മസ്ജിദ്ബെന്യാമിൻഇന്ത്യൻ പ്രീമിയർ ലീഗ്പ്രാചീനകവിത്രയംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇബ്രാഹിംമഞ്ഞപ്പിത്തംഈഴവർഭ്രമയുഗംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസ്വയംഭോഗംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യപ്രധാന ദിനങ്ങൾസഹായം:To Read in Malayalamമുണ്ടിനീര്റോസ്‌മേരിനാടകംമാതൃഭൂമി ദിനപ്പത്രംഅദിതി റാവു ഹൈദരിമഞ്ഞുമ്മൽ ബോയ്സ്അബൂ ജഹ്ൽരതിമൂർച്ഛപൃഥ്വിരാജ്തങ്കമണി സംഭവംവൈക്കം മുഹമ്മദ് ബഷീർകേരളത്തിലെ ജില്ലകളുടെ പട്ടികയൂട്യൂബ്സൗദി അറേബ്യശ്രീനാരായണഗുരുആർത്തവചക്രവും സുരക്ഷിതകാലവുംമൗലികാവകാശങ്ങൾകുഞ്ചൻ നമ്പ്യാർസ്മിനു സിജോകേരളകലാമണ്ഡലംമഹാത്മാ ഗാന്ധിആഇശജോസ്ഫൈൻ ദു ബുവാർണ്യെ